കുബ്ലെക്ക് പകരം ഇന്ത്യന്‍ ടീം പുതിയ കോച്ചിനായി തിരച്ചില്‍: സച്ചിനും ഗാംഗുലിക്കും തിരഞ്ഞെടുപ്പ് ചുമതല.

  • Post category:news
  • Reading time:1 min read
You are currently viewing കുബ്ലെക്ക് പകരം ഇന്ത്യന്‍ ടീം പുതിയ കോച്ചിനായി തിരച്ചില്‍: സച്ചിനും ഗാംഗുലിക്കും തിരഞ്ഞെടുപ്പ് ചുമതല.

ന്യൂഡല്‍ഹി:വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ നിലവില്‍ ഇന്ത്യന്‍ ടീം കോച്ചിന്റെ സ്ഥാനം അനില്‍ കുംബ്ലെ ഒഴിയും. കുംബ്ലെയുടെ ഒിവിലേക്ക് വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരായിരിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍. ബി.സി.സി.ഐ പുതിയ കോച്ചിനുവേണ്ടി അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ പ്രമുഖരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നവര്‍ക്കാണ് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ചുമതല ഏല്‍പിച്ചിരിക്കുന്നത്. കോച്ചിനെ തെരഞ്ഞെടുക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും പുതിയ നിയമനവും. കുംബ്ലെ വീണ്ടും അപേക്ഷിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്

ഒറ്റവര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിക്കാന്‍ കുംബ്ലെയ്ക്ക് സാധിച്ചു. 17 ടെസ്റ്റുകളില്‍ ടീം ഇന്ത്യയ്ക്ക് വിജയം നേടാന്‍ കഴിഞ്ഞത് കുംബ്ലെയുടെ കീഴിലായിരുന്നു. നാല് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒരു തോല്‍വിമാത്രമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഇന്ത്യ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നിലെത്തുകയും ചെയ്തു. ഇന്ത്യയെ വിജയം ശീലമാക്കുന്ന ടീമായി മാറ്റുന്ന കോച്ചിനെയാണ് ബി.സി.സി.ഐ തിരയുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്നത് ബമ്പറടിച്ചതിന് തുല്യമാണ്. ഏതാണ്ട് 6 കോടി രൂപയാണ് ഒരുവര്‍ഷത്തേക്ക് അനില്‍ കുംബ്ലെയ്ക്ക് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

0Shares