കുത്തിവെച്ചത് കാലാവധി കഴിഞ്ഞ വാക്‌സിന്‍; പാകിസ്ഥാനില്‍ അഞ്ചാം പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച മൂന്നു കുട്ടികള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കുത്തിവെച്ചത് കാലാവധി കഴിഞ്ഞ വാക്‌സിന്‍; പാകിസ്ഥാനില്‍ അഞ്ചാം പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച മൂന്നു കുട്ടികള്‍ മരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധില്‍ അഞ്ചാം പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചതിനെ തുടര്‍ന്നു മൂന്നു കുട്ടികള്‍ മരിച്ചു. അഞ്ച് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിന്ധിലെ നവാബ്ഷായിലാണ് സംഭവം. കുട്ടികള്‍ക്ക് കാലാവധി തീര്‍ന്ന വാക്‌സിന്‍ കുത്തിവച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഡോക്ടറുടെ നിഗമനം. എന്നാല്‍ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. സംഭവത്തില്‍ പ്രവിശ്യാ ആരോഗ്യമന്ത്രി ഡോ.സിക്കന്ദര്‍ മന്ദ്രോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

0Shares