കുണ്ടറ പീഡന കേസ്: മുത്തശ്ശിയിലേക്കും അമ്മയിലേക്കും അന്വേഷണം.

  • Post category:news
  • Reading time:1 min read
You are currently viewing കുണ്ടറ പീഡന കേസ്: മുത്തശ്ശിയിലേക്കും അമ്മയിലേക്കും അന്വേഷണം.

കൊല്ലം: കുണ്ടറയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം മുത്തശ്ശിയിലേക്കും അമ്മയിലേക്കും നീളുന്നു. മുത്തശ്ശിയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിക്ടര്‍ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, കുണ്ടറയില്‍ 14കാരെന്റ മരണവുമായി ബന്ധപ്പെട്ട് വിക്ടറിന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ 14കാരെന്റ കുടുംബത്തിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.

2010ല്‍ 14 വയസ്സുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയും സഹോദരിയും 2010ല്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. വിക്ടറും മകനും ചേര്‍ന്നാണ് 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയും കഴിഞ്ഞദിവസം വീണ്ടും പോലീസില്‍ പരാതി നല്‍കി.

 

0Shares