കുണ്ടറ പീഡനം: മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing കുണ്ടറ പീഡനം: മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന്.

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുത്തശ്ശി ലതാ മേരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് കൂട്ടുനിന്നു എന്നു തെളിഞ്ഞതോടെയാണ് ലതാ മേരിയേയും കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ രണ്ടാം പ്രതിയാണ് ലതാമേരി.

മരിച്ച കുട്ടിയുടെ സഹോദരിയും അമ്മയും സാക്ഷികളാകും. വിക്ടര്‍ കൊച്ചുമകളെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സഹോദരിയുടെ നിര്‍ണായകമൊഴിയാണ് മുത്തശ്ശിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ കാരണമായത്.

0Shares