
മധ്യപ്രദേശ്: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കവേ വിവാദ പ്രസ്താവനയുമായി ബി.ജെ.പി രംഗത്ത്. ഹിന്ദുക്കള്‍ അല്ല, പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികള്‍ ആണ് ആസിഫയെ കൊലപ്പെടുത്തിയത് എന്നാണ് മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷനായ നന്ദകുമാര്‍ സിംഗ് ചൌഹാന്റെ പ്രസ്താവന. ഇദ്ദേഹം കന്ദ്‌വയില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ് നന്ദകുമാര്‍. പാകിസ്താന്‍ അവരാണ് കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചന തയ്യാറാക്കിയത്. രാജ്യത്തെ വിഭജിക്കാനായി ജയ് ശ്രീറാം പോലും മുഴക്കിയവരാണ് പാകിസ്താനികള്‍. അതുകൊണ്ട് അവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവുമെന്ന് നന്ദകുമാര്‍ പറഞ്ഞു.

പോലീസിന്‍റെ കുറ്റപത്രത്തെയും ബി.ജെ.പി തള്ളി കളഞ്ഞു. കാശ്മീരില്‍ ഒരു ശതമാനംപോലും ഹിന്ദുക്കള്‍ താമസിക്കുന്നില്ല, അതുകൊണ്ട് തന്നെ അവര്‍ മുസ്ലീങ്ങളെ എങ്ങിനെയാണ് ഒരു പ്രദേശത്ത് നിന്നും ഓടിക്കാന്‍ ശ്രമിക്കുക.. ഇതെല്ലാം കാണിക്കുന്നത് പാകിസ്താന്‍റെ ഇടപെടലാണ്. ഇത്ര ക്രൂരമായ ഒരു കൊലപാതകം ഹിന്ദുക്കള്‍ക്ക് ഒരിക്കലും ചെയ്യാനാവില്ല എന്നും നന്ദകുമാര്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്ന സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ തുടങ്ങിയ നിരാഹാര സമരത്തിലായിരുന്നു നന്ദകുമാറിന്‍റെ വിവാദ പ്രസ്താവന അരങ്ങേറിയത്.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളെല്ലാം ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. എന്നാല്‍ സംഭവത്തെ ആരും അപലപിച്ചിട്ടില്ല. ക്രൂരമായ രീതിയിലാണ് ആസിഫ എന്ന ബാലിക കൊല്ലപ്പെട്ടത്. കത്വയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി. തുടര്‍ന്ന് കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മരണം നടന്നെന്ന് ഉറപ്പിക്കാന്‍ വേണ്ടി കല്ല് കൊണ്ട് കുട്ടിയെ തലയില്‍ രണ്ട് തവണ ഇടിക്കുകയും ചെയ്തു. പോലീസിന്‍റെ കുറ്റപത്രത്തിലാണ് ഇത്രയും ഞെട്ടിക്കുന്ന കാര്യങ്ങളുള്ളത്.
