കുട്ടികളോടാണോ കളി… ആഫ്രിക്കനാനയെ വിരട്ടുന്ന കുഞ്ഞന്‍ കാട്ടു പോത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികളോടാണോ കളി… ആഫ്രിക്കനാനയെ വിരട്ടുന്ന കുഞ്ഞന്‍ കാട്ടു പോത്ത്.

ആഫ്രിക്ക: കരയിലെ വലിയ ജീവി ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ ഉള്ളൂ… ആന എന്ന്. എന്നാല്‍ കരയിലെ ഈ വമ്പന്‍ ഒരു കുഞ്ഞന്‍ കാട്ടുപോത്തിനെ പേടിച്ച് ഓടുന്ന ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലുള്ള ഒരു ആനയെയാണ് ഈ കുഞ്ഞന്‍ കാട്ടുപോത്ത് വിരട്ടിയോടിക്കുന്നത്.


അമ്മയ്ക്കൊപ്പം നടക്കുന്നതിനിടെയാണ് കുട്ടി കാട്ടുപോത്ത് ആനയോട് മല്ലയുദ്ധത്തിനു പോയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുഞ്ഞിന്റെ രക്ഷക്കെത്താറുള്ള അമ്മയ്ക്ക് പോലും കുട്ടി കാട്ടുപോത്തിന്റെ പുറകെ ഓടിയെത്താനായില്ല. അത്ര വേഗത്തിലാണ് ഈ കുഞ്ഞന്‍ കാട്ടുപോത്ത് ആനയെ വിരട്ടി ഓടിക്കുന്നത്. ആന പരാജയപ്പെട്ട് പിന്‍മാറുന്നത് വരെ കുഞ്ഞു കാട്ടുപോത്ത് തന്റെ വിരട്ടല്‍ തുടര്‍ന്നു. കുഞ്ഞിന്റെ പിന്നാലെയോടുന്ന അമ്മ കാട്ടുപോത്തിനെയും ദൃശ്യങ്ങളില്‍ കാണാം.

0Shares