കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചു; പാലക്കാട് യുവാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചു; പാലക്കാട് യുവാവ് അറസ്റ്റില്‍

പാലക്കാട്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തില്‍. പോലീസിന്‍റെ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായാണ് അശ്ലീല സൈറ്റുകള്‍ കാണുന്നവരെ നിരീക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓൾ അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ സ്റ്റേഷന്‍ പരിധിയിലെ യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

അശ്ലീല വെബ്‌സൈറ്റുകള്‍ സ്ഥിരമായി കണ്ട് കൗമാരപ്രായക്കാരുടെ നിരവധി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

0Shares