കുട്ടനാട്ടിലെ പുഴവെള്ളം വിഷമയം: മത്സ്യം കഴിച്ചവര്‍ക്ക് വിഷബാധ.

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടനാട്ടിലെ പുഴവെള്ളം വിഷമയം: മത്സ്യം കഴിച്ചവര്‍ക്ക് വിഷബാധ.

ആലപ്പുഴ: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും മത്സ്യം വാങ്ങി കഴിച്ചവര്‍ക്ക് പരക്കെ ദേഹാസ്വാസ്ഥ്യം. പലരും വയറുവേദനയും ശരീര വേദനയും വന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിടിച്ചു വച്ച മത്സ്യം കേടാകാതിരിക്കാന്‍ കീടനാശി തളിക്കുന്ന പതിവ് മത്സ്യ വില്‍പ്പനക്കാരുടെ ഇടയിലുണ്ട്. കീടനാശിനി തളിച്ച മത്സ്യം വാങ്ങി കഴിച്ചതിനാലാണ് ഇങ്ങനെയെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ ആറ്റില്‍ നിന്നും പിടിച്ച കൊഞ്ച് കഴിച്ചവര്‍ക്കും ഇതുപോലെ അസ്വസ്ഥത വന്നിട്ടുണ്ട്. ജലാശയങ്ങളില്‍ വിഷം കലക്കി മീന്‍ പിടിക്കുന്നത് സ്ഥലത്ത് വ്യാപകമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാത്രി കാലങ്ങളിലാണ് ഇത്തരത്തില്‍ വിഷം കലക്കി മീന്‍ പിടിക്കുന്നത്. ചിലരെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

0Shares