കുടുംബ കലഹത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു; സംഭവം കണ്ട യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing കുടുംബ കലഹത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു; സംഭവം കണ്ട യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചില മനുഷ്യരുടെ മനക്കരുത്തോടെയുള്ള സമയോചിതമായി ഇടപെടലുകള്‍ മതി മറ്റുള്ളവരുടെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍. കുര്‍ള റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശി നരേന്ദ്ര ദാംജി കൊടെക്കറിനെയാണ് യാത്രക്കാര്‍ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍ സ്റ്റേഷനിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ട്രെയിന്‍ കുര്‍ള സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കിലേക്ക് ഇറങ്ങി കിടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്ഫോമിലെ യാത്രക്കാര്‍ ഉടന്‍ ട്രാക്കിലിറങ്ങി ഇയാളെ പിടിച്ചുകയറ്റുകയായിരുന്നു. കൗണ്‍സിലിംഗിന് വിധേയമാക്കിയ ഇയാളെ പിന്നീട് കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി വീട്ടിലേക്ക് അയച്ചു. നിരവധി പേരാണ് അശ്രദ്ധ മൂലവും അല്ലാതെയും മുംബൈ റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍ പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അഞ്ചു വയസ്സ് പ്രായമുള്ള ആണ്‍കുട്ടി പാളത്തിനും പ്ലാറ്റ്‌ഫോമിവും ഇടയിലുള്ള സ്ഥലത്ത് വീണു പോയത്. റെയില്‍വേ കോണ്‍സ്റ്റബിളാണ് കുട്ടിയെ രക്ഷിച്ചത്. ഒരു ദിവസം എട്ട് അപകടങ്ങളെങ്കിലും ഈ റെയില്‍വേ സ്റ്റേഷനില്‍ സംഭവിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം മൂവായിരം പേരാണ് ഇവിടെ പല തരത്തിലുള്ള അപകടങ്ങളില്‍ കൊല്ലപ്പെട്ടത്.

0Shares