ബ്രസീല്‍: നാലുമാസത്തെ ബില്‍ അടച്ചില്ല അധികൃതര്‍ ലോക പ്രശസ്തമായ മരക്കാന സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഏകദേശം ആറുകോടി 40 ലക്ഷം രൂപയാണ് വൈദ്യുതി കുടിശ്ശികയായി അടക്കാനുള്ളത്.

ഇതില്‍ 3 കോടി 64 ലക്ഷം രൂപ റിയോ ഒളിമ്പിക്സിന്റെ സംഘാടകരും ബാക്കി 2 കോടി 78 ലക്ഷം രൂപ നിലവിലെ ഉടമസ്ഥരായ ഒഡെബ്രെക്റ്റ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് കുടിശ്ശിക വരുത്തിയത്. എന്നാല്‍ സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഒളിമ്പിക്സ് സംഘാടക സമിതി ഉത്തരവാദിത്ത്വം നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ ഒരു കുടിശ്ശിയും ബാക്കി വച്ചിട്ടില്ല എന്നാണ് സമിതിയുടെ വാദം.
