കുന്നുകര: വേനല്‍ കനത്തതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു.! ഇതിനെതിരെ എറണാകുളം വടക്കന്‍ പറവൂര്‍ കുന്നുകര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഗ്രാമവാസികള്‍ നടത്തിയ ഒരു വേറിട്ട സമരം. കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് കുന്നുകര ഹരിജന്‍ കോളനി നിവാസികളാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുളിച്ചും തുണി അലക്കിയും പ്രതിഷേധിക്കുന്നത്.

കോളനിയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ഒരിറ്റ് വെള്ളത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. അധികാരികള്‍ക്ക് ദയതോന്നിയാല്‍ വല്ലപ്പോഴും ടാങ്കറില്‍ ജലമെത്തിക്കും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി അതുമില്ല. ഇതോടെയാണ് പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയത്.