വാഷിങ്ടണ്‍: പത്ത് ലക്ഷത്തിലധികം യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കിയ ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കലിന്റെ നടപടിയെ വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടീഷ് മുന്‍ നിയമ സെകട്ട്രറി മൈക്കല്‍ ഗോവുമായി നടത്തിയ അഭിമുഖത്തിലാണ് എയ്ഞ്ചല മെര്‍ക്കലിന്റെ നടപടി ചരിത്രപരമായ വിഢത്തമാണെന്ന് ട്രംപ് തുറന്നടിച്ചത്.

തെറ്റായ രീതിയിലാണ് മെര്‍ക്കലിന്റെയും നാറ്റോയുടെയും കുടിയേറ്റ നയങ്ങളെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബ്രിക്സിനു ശേഷം ബ്രിട്ടന് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അധികാരമേറ്റയുടന്‍ ബ്രിട്ടനുമായി വാണിജ്യ കരാറില്‍ ഏര്‍പ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ട്രംപിന്റെ വിമര്‍ശനത്തിന് അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് ജര്‍മ്മനി മുന്നോട്ടു വന്നിരുന്നു.