കുടിയേറ്റക്കാരുടെ ഡിറ്റന്‍ഷന്‍ സെന്റ്‌റില്‍ ആയുധധാരിയുടെ അക്രമം; പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി

  • Post category:news
  • Reading time:1 min read
You are currently viewing കുടിയേറ്റക്കാരുടെ ഡിറ്റന്‍ഷന്‍ സെന്റ്‌റില്‍ ആയുധധാരിയുടെ അക്രമം; പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി

വാഷിംഗ്ടണിലെ കുടിയേറ്റക്കാരുടെ ഡിറ്റന്‍ഷന്‍ സെന്റ്‌റില്‍ ആയുധധാരിയുടെ അക്രമം. ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമി കെട്ടിടത്തിനും പുറത്തു പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും നേരെ സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞത്. പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി. ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

അക്രമി സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതിനെ തുടര്‍ന്ന് ഒരു വാഹനം കത്തിനശിച്ചതായി ടക്കോമയിലെ നോര്‍ത്ത് വെസ്റ്റ് ഡിറ്റന്‍ഷന്‍ സെന്റഥര്‍ അധികൃതര്‍ അറിയിച്ചു. ഡിറ്റന്‍ഷന്‍ സെന്റ്‌റിനു പുറത്തു സ്ഥാപിച്ചിരുന്ന കൂറ്റന്‍ പ്രൊപേന്‍ ടാങ്ക് തകര്‍ക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്നു ടക്കോമ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്ര്‍ പത്രക്കുറിപ്പില്‍ പറയുന്നു. അക്രമിയുടെ കൈയില്‍ തോക്കിനു പുറമേ ബാഗും ഫ്‌ളയറുകളും ഉണ്ടായിരുന്നു. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

യു.എസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഇടങ്ങളാണു ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍. ഇവിടുത്തെ സൗകര്യങ്ങള്‍ തടവറകളേക്കാള്‍ കുറവാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

0Shares