കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത; വിലകൂടിയ മദ്യത്തിന്റെ നികുതി കുറയ്ക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ

  • Post category:news
  • Reading time:1 min read
You are currently viewing കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത; വിലകൂടിയ മദ്യത്തിന്റെ നികുതി കുറയ്ക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ

തിരുവനന്തപുരം : മദ്യനികുതി പകുതിയാക്കി കുറയ്ക്കാന്‍ സര്‍ക്കാരിനു ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ. ഡ്യൂട്ടിഫ്രീ ഷോപ്പുകളിലും, ചില സംസ്ഥാനങ്ങളിലും മാത്രം കിട്ടുന്ന ഏറ്റവും മുന്തിയ ഇനം മദ്യങ്ങള്‍ സംസ്ഥാനത്തു ലഭ്യമാക്കുന്നതിനാണിത്. ഇപ്പോഴുള്ള 400 ശതമാനം നികുതി 200 ശതമാനമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എച്ച്.വെങ്കിടേഷാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

ബിവ് കോ ഷോപ്പുകളില്‍ കിട്ടാത്ത വിലകൂടിയ മദ്യബ്രാന്‍ഡുകള്‍ക്കു മാത്രമായി നികുതി കുറയ്ക്കണമെന്നാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്.വിനോദ സഞ്ചാരികള്‍ അവരുടെ നാട്ടില്‍ കിട്ടുന്ന മദ്യം ഇവിടുത്തെ ബാറുകളില്‍ നിന്നു ലഭിക്കുന്നില്ലെന്നു പരാതിപ്പെടുന്നതായി ഒട്ടേറെ ഹോട്ടലുകള്‍ ബിവറേജസ് കോര്‍പറേഷനെ അറിയിച്ചിരുന്നു.

0Shares