കുടിയന്മാര്‍ക്കൊരു ദു:ഖ വാര്‍ത്ത; ഇന്നു മുതല്‍ മദ്യവിലയില്‍ പത്ത് രൂപ മുതല്‍ 40 രൂപ വരെ വര്‍ധിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കുടിയന്മാര്‍ക്കൊരു ദു:ഖ വാര്‍ത്ത; ഇന്നു മുതല്‍ മദ്യവിലയില്‍ പത്ത് രൂപ മുതല്‍ 40 രൂപ വരെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: മദ്യനികുതി ഏകീകരിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് മദ്യവിലയില്‍ ഇന്നു മുതല്‍ പത്ത് രൂപ മുതല്‍ 40 രൂപ വരെ വര്‍ധനയുണ്ടാവും. കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദ്ദേശ പ്രകാരമാണിത്.  ചില ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്കായിരിക്കും വില വര്‍ധനയുണ്ടാവുക. നേരത്തെ ബജറ്റില്‍ മദ്യത്തിനുണ്ടായിരുന്ന പല വിധ സെസുകളും സര്‍ചാര്‍ജുകളും സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. പകരം രണ്ട് സ്ലാബുകളിലായി മദ്യനികുതി ഏകീകരിച്ചു. കെയ്സിന് 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 200 ശതമാനവും 400 രൂപയ്ക്ക് മുകളിലുള്ളതിന് 200 ശതമാനമായും മാറ്റി. ബിയറിന്റെ നികുതി 100 ശതമാനമായി ഉയരും. അതേ സമയം വിദേശ നിര്‍മിത വിദേശ മദ്യത്തിനു നികുതി കുറച്ചിട്ടുണ്ട്. നിലവില്‍ 135 ശതമാനം വില്‍പ്പനനികുതിയുള്ള 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപ മുതല്‍ 40 രൂപ വരെ വില വര്‍ധിക്കും. വിദേശ മദ്യ 4500 രൂപയ്ക്കു ബവ്‌റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കാന്‍ സാധിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റില്‍ നല്‍കാം. ഇങ്ങനെ സെസും സര്‍ചാര്‍ജും എടുത്തു കളഞ്ഞ് രണ്ട് സ്ലാബുകളിലായി മദ്യനനികുതി ഏകീകരിക്കുകയും, മദ്യവിലയിലെ ചില്ലറ വ്യത്യാസം ഒഴിവാക്കുകയും ചെയ്തതോടെയാണ് ചില ബ്രാന്‍ഡ് മദ്യങ്ങള്‍ക്ക് പത്ത് രൂപ മുതല്‍ നാല്‍പ്പത് രൂപ വരെ വില കൂടാന്‍ വഴി തുറന്നത്. നികുതി ഏകീകരണം വഴി മദ്യത്തിന് വന്‍തോതില്‍ വില കൂടാതിരിക്കാന്‍ വെയര്‍ഹൗസുകളുടെ ലാഭവിഹിതം 29 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറച്ചിട്ടുണ്ട്. പുതിയ നികുതി പരിഷ്‌കാരത്തിലൂടെ പ്രതിവര്‍ഷം 30 കോടി മുതല്‍ നൂറ് കോടി വരെ അധികവരുമാനം സര്‍ക്കാരിന് ലഭിക്കും.

0Shares