തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെയും ബീയറിന്റെയും വില കൂടി ബീവറേജസ് കോര്‍പ്പറേഷന്‍. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയുമാണ് വര്‍ധിപ്പിച്ചത്.

നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വര്‍ധനവ്.ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍നിന്നു 29 ശതമാനമായി ബിവറേജസ് കോര്‍പറേഷന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവര്‍ധന.