കുടിയന്മാരുടെ പ്രിയ ബ്രാന്റായ ഓള്‍ഡ് മങ്കിന്റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ച പ്രമുഖന്‍

  • Post category:news
  • Reading time:1 min read
You are currently viewing കുടിയന്മാരുടെ പ്രിയ ബ്രാന്റായ ഓള്‍ഡ് മങ്കിന്റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ച പ്രമുഖന്‍

ലക്‌നൗ: കുടിയന്മാരുടെ ലോകപ്രശസ്ത ബ്രാന്റുകളിലൊന്നായ ഓള്‍ഡ് മങ്കിന്റെ സൃഷ്ടാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു.ഇന്ന് 400 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ്. മോഹന്‍ ചെയര്‍മാനായ മോഹന്‍ മീകിന്‍ ലിമിറ്റഡ് 1954 ല്‍ പുറത്തിറക്കിയതാണ് ഓള്‍ഡ് മങ്ക്. മദ്യവിപണിയിലെ കിംഗായി വര്‍ഷങ്ങളോളമാണ് ഈ ബ്രാന്റ് വിപണി കീഴടക്കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ വിദേശ മദ്യമെന്ന ഖ്യാതി കൂടി ഓള്‍ഡ് മങ്കിനായിരുന്നു.എന്നിരുന്നാലും അടുത്ത കാലത്ത് ഇതിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവ് വന്നിരുന്നു. 2015 റിപ്പോര്‍ട്ട് പ്രകാരം 2010 ലെയും 2014 ലെയും കണക്കുകളില്‍ 54 ശതമാനമായിരുന്നു വില്‍പ്പനയില്‍ ഇടിവ്.
മദ്യവില്‍പ്പനയ്ക്ക് പുറമേ മോഹന്‍ മീകിന്‍ മാള്‍ട്ട്, ഹൗസ്, ഗ്‌ളാസ് ഫാക്ടറികള്‍, പ്രഭാത ഭക്ഷണം, ജ്യൂസുകള്‍ പോലെ പഴങ്ങള്‍ ഉള്‍പ്പെട്ടെ ഉല്‍പ്പന്നങ്ങളും മോഹന്‍ മീകന്റെതായി പുറത്തുവന്നിരിക്കുന്നത്. കരസേനയില്‍ ബ്രിഗേഡിയറായിരുന്നു കപില്‍ മോഹന്‍. ആര്‍തോസ് ബ്രൂവെറി ലിമിറ്റഡ്, മോഹന്‍ റോക്ക് സ്പ്രിങ് വാട്ടര്‍ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്നു. കപില്‍ മോഹനെ 2010ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

0Shares