‘കുഞ്ഞേ മടങ്ങിവരൂ’- ഡിസ്‌കോ ശാന്തിയുടെ സഹോദരപുത്രിയെ കാണാതായി; മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് നടി ലളിത കുമാരി

  • Post category:news
  • Reading time:1 min read
You are currently viewing ‘കുഞ്ഞേ മടങ്ങിവരൂ’- ഡിസ്‌കോ ശാന്തിയുടെ സഹോദരപുത്രിയെ കാണാതായി; മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് നടി ലളിത കുമാരി

ചെന്നൈ: താര സഹോദരിമാരായ ഡിസ്‌കോ ശാന്തിയുടേയും, ലളിത കുമാരിയുടേയും മരുമകളെ കാണാനില്ലെന്ന് പരാതി. സെപ്തംബര്‍ ആറിനാണ് ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ്വര്‍മയുടെ 17 വയസുള്ള മകള്‍ അബ്രിനയെ കാണാതായത്. രാവിലെ സ്‌കൂളില്‍ പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണം എന്ന ആവശ്യവുമായി ലളിതാ കുമാരിയും പെണ്‍കുട്ടിയുടെ അമ്മയും കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പൊട്ടിക്കരഞ്ഞു.അബ്രിനയുടെ മാതാവ് ഷെറിലും ലളിത കുമാരിയ്ക്കൊപ്പം ഉണ്ടായിരുന്നു. അബ്രിനയെ കാണാതായപ്പോള്‍ തന്നെ പോണ്ടി ബാസാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടെന്നും പൊതുസമൂഹത്തിന്റെ സഹായം തേടാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ലളിത കുമാരി പറഞ്ഞു. ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അബ്രിന. നടന്‍ പ്രകാശ് രാജിന്റെ മുന്‍ ഭാര്യയാണ് ലളിത കുമാരി. 1987 മുതല്‍ 1995 വരെ സിനിമയില്‍ തിളങ്ങിയ താരം വിവാഹത്തോടു കൂടി അഭിനയത്തോട് വിട പറഞ്ഞു.

0Shares