കുഞ്ഞിനെ ഉപ്പ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കുഞ്ഞിനെ ഉപ്പ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

ധാക്ക: രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ ഉപ്പ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. 21കാരിയായ ശാന്തിയെന്ന യുവതിയാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. കുഞ്ഞ് കരഞ്ഞപ്പോള്‍ പാല്‍ മേടിക്കാന്‍ ഭര്‍ത്താവ് മുഹമ്മദിനോട് പറഞ്ഞു. പക്ഷേ പണമില്ലാത്തതിനാല്‍ അതിനു കഴിഞ്ഞില്ല. കുഞ്ഞ് കരച്ചില്‍ തുടര്‍ന്നതോടെ ഉപ്പ് കഴിപ്പിക്കുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് സംഭവം വെളിപ്പെടുത്തി. പോലീസിലും മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ ശാന്തി കുറ്റം സമ്മതിച്ചു.

0Shares