കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനം ചെയ്യന്ന കുട്ടനാടന്‍ മാര്‍പാപ്പ മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കുട്ടനാടിന്റെ പശ്ചാത്തലം പ്രമേയമാക്കിയാണ് സിനിമ. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിഒരുങ്ങുന്ന കുട്ടനാടന്‍ മാര്‍പാപ്പയില്‍ കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, സിബിതോമസ് ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം.

 

 

0Shares