കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ശിക്കാരി ശംഭു’വിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ‘മഴ’ ഗാനം ആലപിച്ചത് ഹരിചരണും രോഷ്‌നി സുരേഷും

  • Post category:news
  • Reading time:1 min read
You are currently viewing കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ശിക്കാരി ശംഭു’വിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ‘മഴ’ ഗാനം ആലപിച്ചത് ഹരിചരണും രോഷ്‌നി സുരേഷും

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ‘ശിക്കാരി ശംഭു’വിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ജനുവരിയില്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യഗാനം മനോഹരമായ പ്രണയഗാനമാണ്. ‘മഴ’ എന്ന ഈ മനോഹര ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജിത് ഇടവനയാണ്. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഹരിചരണും രോഷ്‌നി സുരേഷും ഗാനം ആലപിച്ചിരിക്കുന്നു. വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

സുഗീത് സംവിധാനം നിര്‍വഹിച്ച ‘ശിക്കാരി ശംഭു’വില്‍ കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അല്‍ഫോന്‍സാ, ഹരീഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഞ്ചല്‍ മറിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സാണ് ‘ശിക്കാരി ശംഭു’ നിര്‍മ്മിച്ചിരിക്കുന്നത്

0Shares