കുംബ്ലയുടെ രാജിക്ക് പിന്നില്‍ പാക്കിസ്ഥാനുമായുള്ള ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നടന്ന സംഭവം.

  • Post category:news
  • Reading time:2 mins read
You are currently viewing കുംബ്ലയുടെ രാജിക്ക് പിന്നില്‍ പാക്കിസ്ഥാനുമായുള്ള ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നടന്ന സംഭവം.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായിരുന്ന കുംബ്ലയുടെ രാജിക്ക് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്.ഇവര്‍ തമ്മിലുണ്ടായിരുന്ന അസ്വാരസ്യമാണ് എങ്ങും സംസാരവിഷയം. എന്നാല്‍ കുംബ്ലയുടെ അപ്രതീക്ഷ രാജി എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്തായിരുന്നു കുംബ്ലെയുടെ പെട്ടെന്നുള്ള രാജിക്ക് കാരണം. ദേശീയ മാധ്യമങ്ങള്‍ പറയുന്നത് പാക്കിസ്ഥാനുമായുള്ള ഫൈനലിന്‍ മുംമ്പായി ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നടന്ന സംഭവം. അത് അത്ര നല്ലകാര്യങ്ങളല്ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും നിര്‍ണായകമായിരുന്ന ഫൈനല്‍ മത്സരമായിരുന്നു ചിരവൈരികളുമായ പാകിസ്താനുമായുളള ഉണ്ടായത്. എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഒരു മനസായിട്ടല്ല കളിച്ചത് എന്ന് കളി കണ്ട ആര്‍ക്കും തോന്നും. ഇതിന് കാരണമായതോ കളിയുടെ തലേന്ന് ഡ്രസിങ് റൂമില്‍ നടന്ന തികച്ചും അപലപനീയമായ ചില കാര്യങ്ങള്‍. ഇന്ത്യ – പാകിസ്താന്‍ ഫൈനലിന് തലേ ദിവസം രാത്രി നടന്ന ടീം മീറ്റിങില്‍ ക്യാപ്റ്റനായ വിരാട് കോല്ലി കോച്ച് അനില്‍ കുംബ്ലെയെ ആക്ഷേപിച്ച് സംസാരിച്ചു. നിങ്ങള്‍ കോച്ചായി തുടരുന്നതില്‍ ടീമംഗങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന് കോലി കുംബ്ലെയുടെ മുഖത്ത് നോക്കി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഇനഫ് ഈസ് ഇനഫ് എന്നായിരുന്നു അനിലിന്റെ പ്രതികരണം.

ഐ.സി.സി ചാന്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീം നേരെ വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിച്ചു. ഐ.സി.സി യോഗത്തില്‍ പങ്കെടുക്കാനായി കുംബ്ലെ ലണ്ടനില്‍ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജിപ്രഖ്യാപനം നടത്തിയത്. എന്താണ് പെട്ടെന്നുള്ള രാജിക്ക് കുംബ്ലെയെ പ്രകോപ്പിച്ചത് എന്ന് അപ്പോള്‍ മുതലേ ആളുകള്‍ ചോദിക്കുന്നുണ്ട്. താന്‍ ഹെഡ് കോച്ചായി തുടരുന്നതിലും തന്റെ സ്‌റ്റൈലിലും ക്യാപ്റ്റന്‍ കോലിക്ക് അഭിപ്രായവ്യത്യാസം ഉള്ളതായി കരുതുന്നു എന്ന് കുംബ്ലെ രാജിക്ക് ശേഷം നല്‍കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ക്യാപ്റ്റനും കോച്ചിനുമിടയിലുള്ള അതിര്‍വരമ്പുകളെ എപ്പോഴും ബഹുമാനിക്കുന്ന ആളാണ് താന്‍. പക്ഷേ കോലിയുടെ ഭാഗത്ത് നിന്നും അതുണ്ടായില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.വിരാട് കോലിയും താനും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് മുന്നോട്ടുപോകില്ല എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാകണം കുംബ്ലെ രാജിവെക്കാന്‍ തീരുമാനിച്ചത്. ബി.സി.സി.ഐക്കും ഉപദേശക സമിതിക്കും കുംബ്ലെ ആദ്യമേ തന്നെ നന്ദി പറഞ്ഞുകൊണ്ടാണ് കുംബ്ലെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിച്ച ശേഷമാണ് അനില്‍ കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചത്. കൃത്യമായി പറഞ്ഞാല്‍ കുംബ്ലെയുടെ കാലാവധി അവസാനിക്കുന്ന അതേദിവസം തന്നെയാണ് കുംബ്ലയുടെ രാജി പ്രഖ്യപനവും.

0Shares