കീഴാളനായ അഴകനായി ലാല്‍ വരുന്നു; ടി.വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീകരണം പൂര്‍ത്തിയായി

  • Post category:news
  • Reading time:1 min read
You are currently viewing കീഴാളനായ അഴകനായി ലാല്‍ വരുന്നു; ടി.വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി: വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി സംവിധായകന്‍ ടി.വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളിലയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദളിത് – സാമൂഹ്യവിഷയം പ്രമേയമാകുന്ന ചിത്രത്തില്‍ കീഴാളനായ അഴകനായി ലാല്‍ വരുന്നു. എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ കാതല്‍. അഴകനായി (ലാല്‍) രാധയായി (അക്ഷര കിഷോര്‍) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റില്‍. പ്രമുഖ കവി കെ സച്ചിദാനന്ദന്റെ പുലയപ്പാട്ട് എന്ന കവിതയും അന്‍വര്‍ അലി എഴുതിയ ഒരു ഗാനവും ഈ ചിത്രത്തില്‍ ലാല്‍ പാടുന്നുണ്ട്. നാടന്‍ ശീലുകളുള്ള ഈ ഗാനങ്ങള്‍ ലാല്‍ നേരിട്ട് പാടുന്നത് മറ്റൊരു പുതുമയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

0Shares