ബിഷ്‌കേക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ വിമാനം തകര്‍ന്നു വീണ് കുട്ടികളടക്കം 32 പേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ വിമാന ജീവനക്കാരാണ്. തുര്‍ക്കിയില്‍ നിന്നും ഹോങ്കോംഗിലേക്കുള്ള ചരക്ക് വിമാനമാണ് തകര്‍ന്നത്. ബിഷ്‌കേക്കിലെ ഒരു ഗ്രാമത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ 15 വീടുകള്‍ തകര്‍ന്നു.

കിര്‍ഗിസ്ഥാന്‍ ആരോഗ്യമന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്.
