കിരീടം കോഴിക്കോടിന് സ്വന്തം.

  • Post category:news
  • Reading time:1 min read
You are currently viewing കിരീടം കോഴിക്കോടിന് സ്വന്തം.

കണ്ണൂര്‍:57ാംസംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങി. വിട്ടു കൊടുത്തില്ല, ഇത്തവണയും കോഴിക്കോട് സ്‌കൂള്‍ കലോത്സവ കിരീടം. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ കോഴിക്കോട് തന്നെ ഇക്കുറിയും കിരീടം കരസ്ഥമാക്കി.അങ്ങിനെ തുടര്‍ച്ചയായി 11ാം തവണയും കലോത്സവ കിരീടം കോഴിക്കോട് പിടിച്ചടക്കി.

കോഴിക്കോടിന് 937 പോയിന്റും,പാലക്കാടിന് 936 പോയിന്റുമാണ് ലഭിച്ചത്.തൊട്ടടുത്ത കണ്ണൂരിന് 933 പോയിന്റും ലഭിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി കടന്ന്പ്പള്ളി രാമചന്ദ്രന്‍ ,പി.കെ.ശ്രീമതി ടീച്ചര്‍.എം.പി,മുന്‍ മന്ത്രി കെ.സി.ജോസഫ്,കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ,് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരുന്നു.പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

0Shares