കിണറ്റില്‍ വീണാല്‍ സിംഹം എന്തു ചെയ്യും?.

  • Post category:news
  • Reading time:1 min read
You are currently viewing കിണറ്റില്‍ വീണാല്‍ സിംഹം എന്തു ചെയ്യും?.

അഹമ്മദാബാദ്: ഗുജറാത്തിലെ ആംറേലിയില്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ സിംഹത്തെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് കയറ്റി. കഴിഞ്ഞദിവസം രാത്രിയാണ് സിംഹം കിണറ്റില്‍ വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സിംഹത്തിന് നിസ്സാര പരിക്കുകളുണ്ട്.

വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഏറെ പണിപ്പെട്ട് സിംഹത്തെ പുറത്ത് എത്തിച്ചത്. വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പിന്നീട് സിംഹത്തെ കൂട്ടില്‍ ആക്കി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു.

 

0Shares