പാലക്കാട്: മാനസിക രോഗിയായ ഭാര്യ ഭര്‍ത്താവിനെ ഉറക്കത്തില്‍ വെട്ടി കൊന്നു. പാലക്കാട് മുണ്ടൂര്‍ കപ്ലിപാറ വാലിപറമ്പ് വീട്ടില്‍ പഴനിയാണ്ടി (62) യെയാണ് ഭാര്യ സരസ്വതിയാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയില്‍ ഉറങ്ങുമ്പോള്‍ കൊടുവാള്‍കൊണ്ട് കഴുത്തിലും ശരീരത്തിലും വെട്ടികൊലപെടുത്തുകയായിരുന്നു. വെട്ടിയതിന് ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ ഇവര്‍ നേരം പുലരുവോളം സമീപത്തെ കാട്ടിലൊളിച്ചു. രാവിലെ പൊലീസെത്തിയ ശേഷമാണ് കാട്ടില്‍ നിന്ന് പുറത്ത് വന്നത്. വെട്ടേറ്റ ഉടന്‍ പഴനിയാണ്ടിയെ മക്കളും നാട്ടുകാരും ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാനസീക രോഗത്തിന് ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്ന സരസ്വതിയെ, കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം ബസ് ഡ്രൈവറായിരുന്ന ഇദ്ദേഹം രണ്ട് മാസമായി മുണ്ടുരില്‍ ഓട്ടോ ഓടിക്കുകയായിരുന്നു. മക്കള്‍: ദിവ്യ, സൗമ്യ, ധന്യ, സന്തോഷ്, സ്വാതി, ഐശ്വര്യ, സന്ദീപ്. മരുമക്കള്‍: രാമദാസ്, സതീഷ്.
കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടി കൊന്നു; പാലക്കാട്ടെ കൊലയ്ക്ക് പ്രേരിപ്പിച്ചത് ഇതാണ്