വാഷിങ്ടണ്‍: കൊറിയന്‍ മേഖലയിലെ സംഘര്‍ഷമൊഴിവാക്കാന്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി താന്‍ കണക്കാക്കുമെന്ന് ട്രംപ് അറിയിച്ചിരിക്കുകയാണ്.

അതേ സമയം, ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി ഉത്തര കൊറിയ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ ഉത്തര കൊറിയ ഉടന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ വാഷിങ്ടണില്‍ ആവശ്യപ്പെട്ടു.