കാർണിവൽ സിനിമാസിന് അന്താരാഷ്‌ട്ര അംഗീകാരമായ പി.സി.എം.എം.ഐ റേറ്റിങ്

  • Post category:news
  • Reading time:1 min read
You are currently viewing കാർണിവൽ സിനിമാസിന് അന്താരാഷ്‌ട്ര അംഗീകാരമായ പി.സി.എം.എം.ഐ റേറ്റിങ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ തിയേറ്റർ മൾട്ടിപ്ലെക്സ് ശൃംഖലയായ കാർണിവൽ സിനിമാസിന് രാജ്യാന്തര അംഗീകാരം. അമേരിക്കയിലുള്ള സി.എം.എം.ഐ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പീപ്പിൾ കെയ്പ്പബിളിറ്റി മെച്യൂരിറ്റി മോഡൽ (പീപ്പിൾ സി.എം.എം.ഐ) ലെവൽ-3 റേറ്റിങ് കാർണിവൽ സിനിമാസിനു ലഭിച്ചു. ഈ രാജ്യാന്തര അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ സിനിമ കമ്പനിയാണ് ഡോ. ശ്രീകാന്ത് ഭാസി നേതൃത്വം നൽകുന്ന കാർണിവൽ സിനിമാസ്.

കമ്പനി സി.എച്ച്ആർ.ഒ ആയ പ്രശാന്ത് നാരായണന്‍റെ മുഖ്യ മേൽനോട്ടത്തിൽ അമേയ കാരാംബെ, ലളിത റാവൂൽ മഹാബ്രെ എന്നിവരടങ്ങുന്ന സംഘമാണ് ലെവൽ മൂന്ന് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സ്ഥാപനത്തിന്‍റെ പരിവർത്തനത്തിനുള്ള മാതൃകയാണ് സി.എം.എം.ഐയുടെ പീപ്പിൾ കെയ്പ്പബിളിറ്റി മച്യൂരിറ്റി മോഡൽ.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, ഭരണ നിർവഹണം, സാങ്കേതികവിദ്യ, നടപടിക്രമങ്ങൾ തുടങ്ങിയവയിൽ ഏറ്റവും മികച്ച മാതൃകകൾ നേടിയെടുക്കുന്നതിനുള്ള സഹായമാണ് സി.എം.എം.ഐ പ്രദാനം ചെയ്യുന്നത്.

0Shares