
പ്രത്യേക പദവി റദ്ദാക്കി രണ്ടു മാസത്തിനുശേഷം കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നു. ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കാശ്മീരിലേക്ക് വരാമെന്ന് ഭരണകൂടം അറിയിച്ചു. കാശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു.

ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് വ്യാഴാഴ്ച മുതല്‍ നിലവില്‍വരുമെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടവും അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കാശ്മീരില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. വിനോദസഞ്ചാരികള്‍ കാശ്മീര്‍ വിടണമെന്നായിരുന്നു നിര്‍ദ്ദേശം.
ഭീകരാക്രമണ ഭീഷണി ഉള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. ഇതോടൊപ്പം കാശ്മീരിലെ വിവിധ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും കൂടുതല്‍ സേനയെ താഴ്വരയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.
