ജമ്മുകാശ്മീര്‍: മചൈല്‍ മാതാ തീര്‍ത്ഥാടക സംഘത്തിലെ 11 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ചെനാബ് നദിയിലേയ്ക്ക് വാഹനം മറിഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെ കിഷവാറില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. 5 വയസുപ്രായമായ ഒരു കുട്ടി മാത്രമാണ് രക്ഷപെട്ടത്. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജമ്മുകാശ്മീര്‍ ഡി.ജി.പി എസ്.പി വാഹിദ് വ്യക്തമാക്കി.
നൂറ് കണക്കിന് മചൈല്‍ മാതാ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന സമയമാണിപ്പോള്‍. ജൂലൈ 25ന് ആരംഭിച്ച തീര്‍ത്ഥാടനം 40 ദിവസം നീണ്ടു നില്‍ക്കും. അപകടം നിറഞ്ഞ നിരവധി വഴികളിലൂടെ യാത്ര ചെയ്താണ് തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെത്തുന്നത്.
കാശ്മീരില്‍ വാഹനാപകടം; 11 മരണം