കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; നാല് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; നാല് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഏറ്റുമുട്ടിലല്‍ ഒരു സൈനികന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ ആക്രമണം തുടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നോടെയാണ് സംഭവം. ഷോപ്പിയാനിലെ നാദിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. പതിവ് തിരച്ചില്‍ നടത്തുന്നതിനിടെ പോലീസും സി.ആര്‍.പി.എഫും അടങ്ങിയ സംയുക്ത സേനക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യവും ഭീകരരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ശ്രീനഗറില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന നദിഗാം.

0Shares