
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊല്‍ക്കത്തയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. പൌരത്വ ഭേദഗതി നിയമത്തിനെിതരെ ബംഗാളില്‍ ശക്തമായ പ്രക്ഷോഭം നില നില്‍ക്കുന്നതിനാല്‍ സാധാരണയില്‍ നിന്നും കൂടുതല്‍ സുരക്ഷക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
വിമാനത്താവളത്തില്‍ റണ്‍വേയുടെ അരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും റോഡ് മാര്‍ഗം പ്രതിഷേധമുണ്ടായാല്‍ വിമാനത്താവളത്തില്‍ നിന്നും ചോപ്പര്‍ വഴി പോകാനുമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. സി.പി.എമ്മിന്‍റെ ഗോ ബാക്ക് മോദി കാമ്പെയിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
വിമാനത്താവളം മുതല്‍ മോദി സഞ്ചരിക്കുന്ന എല്ലാ റൂട്ടുകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം നിര്‍ത്തിവച്ച് സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് വിമാനത്താവള പരിസരത്ത് പ്രധാനമന്ത്രിയുടെ പാത തടയുന്നതടക്കമുള്ള പദ്ധതികള്‍ പ്രതിഷേധക്കാര്‍ ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്‍റെ 150-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.

ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ മമത വേദിയില്‍ നിന്നും വിട്ടുനില്‍ക്കുമോ അതോ പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തി തന്‍റെ വിമര്‍ശനം തുടരുമോ എന്നതാണ് ശ്രദ്ധേയമായ ഒന്ന്. 17 ഇടതു പാർട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന വിവിധ ഗ്രൂപ്പുകൾ എന്നിവരാണ് മോദിയെ തടയാൻ ആഹ്വാനം നൽകിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സുരക്ഷാ സേനയും ഉദ്യോഗസ്ഥരും പൊലീസും സംസ്ഥാന സർക്കാരും മോദി പുറപ്പെടാൻ പോകുന്ന വിമാനത്താവളത്തില്‍ റൂട്ട് സർവേ നടത്തിയിരുന്നു.
വി.ഐ.പികൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന റോഡിന് ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഴയ അന്താരാഷ്ട്ര ടെർമിനലിനടുത്തുള്ള ഗേറ്റ് നമ്പർ 4 വഴിയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരിക. ഇപ്പോൾ ഉപയോഗത്തിലുള്ള ഇന്റഗ്രേറ്റഡ് ടെർമിനലിൽ നിന്ന് അകലെയാണ് ഇത്.
വി.ഐ.പികളുടെ സുരക്ഷായി ഉദ്ദേശിച്ചുള്ള ബാരിക്കേഡുകൾ സാധാരണയായി വി.ഐ.പി റോഡിൽ നിന്നാണ് സജ്ജമാക്കുന്നത്. എന്നാൽ ഇത്തവണ പ്രതിഷേധ ഭീഷണികളും ഉപരോധങ്ങളും കാരണം ഗേറ്റ് നമ്പർ 4 ൽ നിന്ന് ഇവ സ്ഥാപിക്കും, അത് മിക്കവാറും റൺവേയുടെ തൊട്ടടുത്ത് നിന്ന് ആരംഭിക്കുമെന്ന് ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
