
ന്യൂഡൽഹി: 121രാജ്യങ്ങളുടെ കൂട്ടായ്മയായ സോളാർ അലയൻസ് സമ്മേളനത്തിൽ വിചിത്രമായ പ്രസ്താവനയും അതിന് ശാസ്ത്രീയ വിശദീകരണവും നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥ അനുദിനം മാറുകയാണെന്നും, കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്താൻ വേദങ്ങൾ വായിച്ചാൽ മതിയെന്നും ആയിരുന്നു ഇന്ത്യൻ പ്രധാമന്ത്രിയുടെ പ്രസംഗത്തിലെ പ്രസ്താവന. 2012 ആകുമ്പോഴേക്കും 175 ഗിഗാ വാറ്റ്സ് സൌര വൈദ്യുതി ഇന്ത്യ ഉത്പാദിപ്പിക്കും എന്നുള്ള പ്രഖ്യാപനവും മോദി സമ്മേളനത്തില്‍ നടത്തി.

തന്റെ വാദത്തിന് അദ്ദേഹം വിശദീകരണം നൽകുകയും ചെയ്തു. “സൂര്യനെയാണ് ലോകത്തിന്റെ ആത്മാവായി വേദങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. സൂര്യന്‍ തന്നെയാണ് ജീവന്റെ പോഷണത്തിന് സഹായിക്കുന്നതും. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഈ പുരാതന ആശയങ്ങളിലേക്ക് നാം തിരിച്ചു പോകേണ്ടിയിരിക്കുന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ പ്രസംഗസമയത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍, ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.
