കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു.

കര്‍ണാടക: കാലാവധി കഴിഞ്ഞ മരുന്ന് കഴച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു. കര്‍ണാാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംംഭവം നടന്നത്. കെ.ആര്‍ പേട്ട സ്വദേശിയായ മാനസയുടെ മകന്‍ ദീക്ഷിത് ആണ് മരിച്ചത്. ചുമയുണ്ടായപ്പോള്‍ നല്‍കിയ സിറപ്പ് കഴിച്ച ഉടന്‍ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും സമീപത്തെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നഴ്‌സിങ് ഹോമിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്താന്‍ പോലും തയ്യാറായില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

0Shares