കാലവര്‍ഷം കനക്കവേ മഴ തുടരുന്നു; കണ്ണൂര്‍ കൊട്ടിയൂരില്‍ ഉരുള്‍പൊട്ടി; ബ്രഹ്മഗിരി മലനിരകളിലും ഉരുള്‍പൊട്ടല്‍

  • Post category:news
  • Reading time:1 min read
You are currently viewing കാലവര്‍ഷം കനക്കവേ മഴ തുടരുന്നു; കണ്ണൂര്‍ കൊട്ടിയൂരില്‍ ഉരുള്‍പൊട്ടി; ബ്രഹ്മഗിരി മലനിരകളിലും ഉരുള്‍പൊട്ടല്‍

കാലവര്‍ഷം കനക്കവേ കനത്ത മഴ തുടരുന്ന കണ്ണൂരില്‍ കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടില്‍ ഉരുള്‍പൊട്ടി. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബ്രഹ്മഗിരി മലനിരകളിലും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇരിട്ടി മേഖലയിലെ പുഴകളില്‍ വെള്ളം ഉയര്‍ന്നിരുന്നു.

പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരിട്ടി, കൂട്ടുപുഴ, കച്ചേരിക്കടവ്, ഉളിക്കല്‍, പൊയ്യൂര്‍ക്കരി, വയത്തൂര്‍, മണിക്കടവ് എന്നിവിടങ്ങളിലെ പുഴകളിലാണ് വെള്ളം ഉയര്‍ന്നിരിക്കുന്നത്.

0Shares