പത്തനംതിട്ട: തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എം.സി റോഡില്‍ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് എതിര്‍വശത്തു വച്ചാണ് അപകടമുണ്ടായത്. തെങ്ങേലി ഇടയിലെ വീട്ടില്‍ സംഗീത സംവിധായകനായ രവീന്ദ്രന്‍ പിള്ളയുടെ മകന്‍ വിഷ്ണു ആര്‍ നാഥാണ് (17) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും റോഡില്‍ തെറിച്ച് വീണ വിഷ്ണുവിന്റെ തല കരിങ്കല്ലില്‍ ഇടിക്കുകയുമായിരുന്നു. ഒപ്പം സഞ്ചരിച്ചിരുന്ന സഹപാഠികളായ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സഹപാഠികളായ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്