കാറിൽ ലോറി ഉരസിയെന്നാരോപണം; ലോറിയുടെ താക്കോൽ ഊരിയെടുത്ത് കാറുടമ; വെള്ളൂര്‍കുന്നത്ത് പിന്നീട് നടന്നത് ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing കാറിൽ ലോറി ഉരസിയെന്നാരോപണം; ലോറിയുടെ താക്കോൽ ഊരിയെടുത്ത് കാറുടമ; വെള്ളൂര്‍കുന്നത്ത് പിന്നീട്  നടന്നത് ഇങ്ങിനെ

മൂവാറ്റുപുഴ: ഇന്നലെ ഉച്ചയോടെ വെള്ളൂർകുന്നം സിഗ്നൽ ജംക്‌ഷനു സമീപമാണ് കാർ ഡ്രൈവറുടെ പരാക്രമം അരങ്ങേറിയത്. ടോറസ് ലോറി കാറിൽ ഉരസിയതിനെ തുടർന്ന് കാറിന്റെ ഉടമയായ മാഹിനും ലോറി ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ കാർ ലോറിയുടെ വട്ടമിട്ട് ലോറിയിൽ കയറി താക്കോൽ ഊരിയെടുത്ത് മാഹിൻ കാറിൽ കയറി അതിവേഗത്തിൽ സ്ഥലം വിടുകയായിരുന്നു.

ലോറി മാറ്റാനാകാതെ നടുറോഡിൽ കിടന്നതോടെ എം.സി റോഡിൽ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ലോറി റോഡിൽ നിന്ന് നീക്കിയതോടെയാണ് കുരുക്ക് ഒഴിവായത്. യാത്രക്കാരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാഹിനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ലോറി ഡ്രൈവർക്കെതിരെ കയ്യേറ്റം ചെയ്തതിനും കേസെടുത്തു.

 

0Shares