
തിരുവനന്തപുരം: കാറില്‍ കടന്നുപോയ എ.ഡി.ജി.പിയ്ക്ക് സല്യൂട്ട് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പോലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി. 20 പോലീസുകാര്‍ക്കെതിരെയാണ് ശിക്ഷാ നടപടിയെടുത്തത്.
രാജ് ഭവന് മുന്നിലൂടെ കാറില്‍ കടന്നുപോവുകയായിരുന്നു എ.ഡി.ജി.പി. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എ.ഡി.ജി.പിയ്ക്ക് സല്യൂട്ട് നല്‍കിയില്ലെന്നാണ് ആരോപണം.

പേരൂര്‍ക്കട എസ്.പി ക്യാംപിലെ പോലീസുകാര്‍ മലപ്പുറം പാണ്ടിക്കാട് ഏഴ് ദിവസം പരിശീലനം നടത്തണമെന്നാണ് ശിക്ഷാനടപടി. ചൊവ്വാഴ്ച രാവിലെ രാജ്ഭവന് മുമ്പില്‍ സമരക്കാരെ തടയുന്നതിനായി അണിനിരന്നതാണ് 20 പോലീസുകാര്‍. കാറില്‍ സഞ്ചരിച്ച എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിനെ സല്യൂട്ട് ചെയ്തില്ലെന്ന് പറഞ്ഞ് 20 പൊലീസുകാരെയും ഡി.ഐ.ജി പി.പ്രകാശ് വിളിച്ചു വരുത്തുകയായിരുന്നു.
മേലുദ്യോഗസ്ഥനെ ബഹുമാനിച്ചില്ലെന്നാരോപിച്ച് ശകാരിച്ചതിന് ശേഷമാണ് പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടിയെടുത്തത്. ഡ്യൂട്ടിയ്ക്കിടെ പോലീസുകാര്‍ തൊപ്പി വെക്കാത്തതിനാലും ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാത്തതിനാലുമാണ് നടപടിയെടുത്തതെന്നാണ് പോലീസ് ഉന്നതര്‍ നല്‍കിയ വിശദീകരണം.
