കാറിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണ്: മൂന്ന് മരണം

  • Post category:news
  • Reading time:1 min read
You are currently viewing കാറിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണ്: മൂന്ന് മരണം

ന്യൂഡല്‍ഹി: കാറിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണ് ഒരുകുടുംബത്തിലെ മൂന്നുപേർക്ക് ദാരുണ അന്ത്യം. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27),സുമിതിൻ്റെ മാതാവ് റീത(65) എന്നിവരാണ് മരിച്ചത്. അപകട സമയം കാറിൽ നാലുപേരുണ്ടായിരുന്നു.

നാലുവയസ്സുകാരൻ ഗുരുതര പരിക്കുകളോടെ രക്ഷപെടുകയും മറ്റുള്ളവർ സംഭവസ്ഥലത്ത്തന്നെ മരിക്കുകയുമായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാലുവയസുള്ള സുമിത് എന്ന കുട്ടി ആശുപത്രയിൽ ചികിത്സയിലാണ്. ബന്ധുവിൻ്റെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് ഓഡി കാറിൽ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.

0Shares