കാര്‍ റേസര്‍ അശ്വിന്‍ സുന്ദര്‍ കാറപകടത്തില്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാര്‍ റേസര്‍ അശ്വിന്‍ സുന്ദര്‍ കാറപകടത്തില്‍ മരിച്ചു.

ചെന്നൈ: കാര്‍ റേസിങ്ങിലെ യുവ താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അശ്വിനും ഭാര്യയും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാത്തതിനാലാണ് ഇരുവരും ഉള്ളില്‍ കുടുങ്ങാന്‍ കാരണം. വഴിയാത്രക്കാരാണ് അപകടം നടന്ന വിവരം പോലീസിനെ അറിയിച്ചത്. പൂര്‍ണ്ണമായും കാര്‍ കത്തി നശിച്ചതിനാല്‍ കാറിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കാറിന്റെ രജിസ്‌ട്രേഷന്‍ നംബറിന്റ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.

0Shares