കാര്‍ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറില്‍ ഇടിച്ചു; പോലിസ് പിടികൂടിയത് പൂസായി ലക്കുകെട്ട തമിഴ് നടനെ

  • Post category:news
  • Reading time:1 min read
You are currently viewing കാര്‍ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറില്‍ ഇടിച്ചു; പോലിസ് പിടികൂടിയത് പൂസായി ലക്കുകെട്ട തമിഴ് നടനെ

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന്  തമിഴ് താരം ജയ് സമ്പത്ത് അറസ്റ്റിലായി. ജയ്യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന് മനസിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തില്‍ ലൈസന്‍സോ, ആര്‍.സി ബുക്കോ, ഇന്‍ഷൂറസോ ഉണ്ടായിരുന്നില്ല. ജയ്ക്കൊപ്പം പ്രേംജി അമരനും മറ്റ് ചില നടന്മാരും ഉണ്ടായിരുന്നു. പിന്നീട് താരത്തെയും കൂട്ടരെയും സ്വന്തം ജാമ്യത്തില്‍ വിട്ടു. 2014ല്‍ ജയ് കാശി തിയേറ്ററിന് സമീപം ഒരാളെ ഇടിച്ചിരുന്നു. അന്ന് താരത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷവും പൊലീസ് താരത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് സംബന്ധിച്ച കുറിപ്പ് പുറത്തുവിട്ടിട്ടിട്ടുണ്ട്. സെക്ഷന്‍ 185 പ്രകാരമാണ് കേസെടുത്തത്. കൂടാതെ അമിതവേഗതയില്‍ വാഹനമോടിച്ചതിന് സെക്ഷന്‍ 279 പ്രകാരവും കേസുണ്ട്. നുങ്കംപാക്കത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ രാത്രി രണ്ടു മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്നു. അമിത വേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മീഡിയനില്‍ കാര്‍ ഇടിച്ച് നിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായെന്നും പൊലീസ് പറഞ്ഞു. ജയ് യുടെ ബലൂണ്‍ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.

0Shares