
രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കായി ഒരുനിമിഷം മൗന പ്രാര്‍ത്ഥനയോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും എന്തൊക്കെ ചെയ്യാനായി എന്നുള്ളതും എണ്ണിപറഞ്ഞാണ് ബജറ്റ് അവതരണം. പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം എത്തിച്ചുകൊടുത്തത് ഗുണം ചെയ്തെന്ന് നിര്‍മല പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തില്‍ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. രാജ്യത്തെ 27.1 കോടി ജനതയെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്ന് നിര്‍മല പറഞ്ഞു. ജിഎസ്ടി റിട്ടേണുകള്‍ ഈ സാമ്പത്തിക വര്‍ഷം നാല്പതു കോടി കവിഞ്ഞു. ജിഎസ്ടി കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞു.
2020ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ്മപദ്ധതികളാണ് ഇത്തവണ നടപ്പാക്കുക. രണ്ട് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
