കൊച്ചി: മീന്‍ വില്‍പനക്കാരിയായി വിവദത്തില്‍ പെട്ട ഹനാനെ കാത്തിരിക്കുന്നത് വെള്ളിത്തരയിലെ മിന്നുന്ന വേഷങ്ങള്‍.
സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. തൊടുപുഴ അല്‍-അസ്ഹര്‍ കോളജ് വിദ്യാര്‍ഥിനിയായ ഹനാന് മൂന്നു സിനിമയാണ് ഇതോടെ അവസരം കൈവന്നിരിക്കുന്നത്. അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും. തമിഴില്‍ നിന്നും പലവിളികളും എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം ബുള്‍ഡോസര്‍ കയറ്റിയിറക്കിയാലും ജീവന്‍ ശേഷിച്ചാല്‍ എഴുന്നേറ്റുവരുമെന്നു ഹനാന്‍ പറഞ്ഞു. ‘നടന്ന സംഭവങ്ങളൊക്കെ ജീവിതത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ പഠിപ്പിക്കുകയാണ്.
നടന്‍ കലാഭവന്‍ മണിയാണ് എന്റെ ഇഷ്ടനടന്‍. ആ കരുത്തും ചങ്കൂറ്റവും ഞാനും കാണിക്കും. വാര്‍ത്ത വൈറലായതോടെ സാമൂഹിക മാധ്യമങ്ങളിലും സമൂഹത്തിലും ആയിരക്കണക്കിന് ആളുകള്‍ പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ അറി
മുഖ്യമന്ത്രി പിന്തുണ അറിയിച്ചതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ട പ്രകാരം പോലീസ് എഴുതിത്തന്ന പരാതിയില്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. കാര്യങ്ങളറിഞ്ഞു മേജര്‍ രവി വിളിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു പരിപാടിയില്‍ നിമിഷ കവിത എഴുതി പാടിയത് ഓര്‍ത്തിരുന്നാണ് അദ്ദേഹം വിളിച്ചത്. ഇനി കോളജില്‍ ബി.എസ്സി. പൂര്‍ത്തിയാക്കി എം.എസ്സിക്കു ചേരണം. നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയും എം.ബി.ബി.എസ്. എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയും ചെയ്യും. ആയുര്‍ ഗൃഹത്തിന്റെ ഉടമയായ കെ.കെ. വിശ്വനാഥനാണു ഇപ്പോള്‍ എന്റെ ഗാര്‍ഡിയന്‍. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ഹനാന്‍ പറഞ്ഞു.
കാര്യമെന്തെങ്കിലുമാകട്ടെ ഹനാന് മൂന്ന് സിനിമകളിലേക്കു കൂടി ക്ഷണം; ഇനി ആഗ്രഹപൂര്‍ത്തീകരണങ്ങളുടെ കാലം