കായിക പ്രേമികള്‍ക്ക് കൗതുകം പകര്‍ന്ന് ഐ.പി.എല്‍ താരലേലം; ബെന്‍ സ്റ്റോക്‌സ് ഇനി പൂനെക്ക് സ്വന്തം.

  • Post category:news
  • Reading time:1 min read
You are currently viewing കായിക പ്രേമികള്‍ക്ക് കൗതുകം പകര്‍ന്ന്  ഐ.പി.എല്‍ താരലേലം; ബെന്‍ സ്റ്റോക്‌സ് ഇനി പൂനെക്ക് സ്വന്തം.

ബംഗളൂരു: ഐ.പി.എല്‍ പത്താം പതിപ്പിനായുള്ള താരലേലം ബംഗളൂരുവില്‍ ആരംഭിച്ചു. നാട്ടിലും മറുനാട്ടിലുമുള്ള 357 കളിക്കാരാണ് എട്ടു ടീമുകളുടെ വിളി പ്രതീക്ഷിച്ചെത്തിയിരിക്കുന്നത്. ലേലത്തില്‍ ഉയര്‍ന്ന വിലയുള്ള താരമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റോക്‌സിനെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 14.5 കോടി രൂപക്കാണ് പുണെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ലേല കളത്തില്‍ സ്റ്റോക്‌സിനായി ഹൈദരബാദും പൂണെയും തമ്മില്‍ ശക്തമായ പേരാട്ടമായിരുന്നു. 16 കോടിക്ക് ഇന്ത്യയുടെ മധ്യനിര താരം യുവരാജ് സിങ് വിറ്റുപോയതാണ് ഐ.പി.എല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ മോഹവില.ഹൈദരബാദും പൂണെയും തമ്മില്‍ ശക്തമായ മത്സരമാണ് ലേല കളത്തില്‍ സ്റ്റോക്‌സിനായി കാഴ്ചവെച്ചത്.

ന്യൂസിലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഒരു കോടി രൂപക്കാണ് ഡല്‍ഹി കിവീസ് താരത്തെ വശത്താക്കിയത്. ഇംഗ്ലീഷ് താരം ഇയാന്‍ മോര്‍ഗനെയാണ് ആദ്യം ലേലംകൊണ്ടത്. ഏറ്റവും കൂടുതല്‍ കരുതല്‍ ധനമുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മോര്‍ഗനെ സ്വന്തമാക്കിയത്. രണ്ടു കോടി രൂപയാണ് മോര്‍ഗന് വേണ്ടി പഞ്ചാബ് ഒഴുക്കിയത്. ശ്രീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസിനെ രണ്ട് കോടിക്ക് ഡല്‍ഹി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ താരലേലത്തില്‍ വണ്ടര്‍ കിഡ് ആയി മാറിയ ഇന്ത്യന്‍ യുവതാരം പവന്‍ നേഗി ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്. 10 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന നേഗിയെ ഒരു കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.


ഇതേസമയം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍, സൗരഭ് തിവാരി, അലക്‌സ് ഹെയില്‍സ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരെ ആരും ലേലം വിളിച്ചില്ല. ലേലം പുരോഗമിക്കുകയാണ്…

0Shares