ക്യാമറക്ക് പിന്നിലെ കൊച്ചുണ്ണി ഇതാണ്; ‘കായംകുളം കൊച്ചുണ്ണി’യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ക്യാമറക്ക് പിന്നിലെ കൊച്ചുണ്ണി ഇതാണ്; ‘കായംകുളം കൊച്ചുണ്ണി’യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി

കൊച്ചി: നിവിന്‍ പോളി നായക വേഷത്തിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ തയ്യാറെടുപ്പുകളും മറ്റു ഗവേഷണ നിരീക്ഷണങ്ങളെയും കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍. 45 കോടിയോളം ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നിരുന്നു. 400 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്നു റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.

ശ്രീലങ്കയിലും ഗോവയിലും മംഗളൂരുവിലുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബോബി- സഞ്ജയ് തിരക്കഥ എഴുതിയ ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കിയായി വേഷമിട്ടത് മോഹന്‍ലാല്‍ ആണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

0Shares