മംഗളൂരു: എടപ്പദവ് ഗുഞ്ചിമുട്ട് ബദഗുളിപ്പാടിയിലെ മുഹമ്മദ് സമീറിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഭാര്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സമീറിന്റെ ഭാര്യ ഫിര്‍ദൗസ്, കാമുകനായ കര്‍ക്കലയിലെ ആസിഫ് എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. കാമുകന്റെ സഹായത്തോടെ കൃത്യം നടത്തി ഇരുവരും രാജ്യം വിട്ടതായാണ് വിവരം. അഞ്ചു ലക്ഷം രൂപയും 60 പവന്‍ സ്വര്‍ണവുമായി രാജ്യം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്.
ആസിഡ് ഒഴിച്ചാണ് സമീറിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുന്നിന്‍ചെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീറിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തമിഴ്‌നാട് വെച്ച് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഫിര്‍ദൗസിന്റെ രണ്ടാം ഭര്‍ത്താവായിരുന്നു സമീര്‍. ആദ്യത്തെ ഭര്‍ത്താവിനെ നേരത്തെ മൊഴിചൊല്ലിയിരുന്നു.
കാമുകൻ്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; സ്വര്‍ണവും പണവുമായി ഇരുവരും രാജ്യം വിട്ടു