
മെക്‌സിക്കോ സിറ്റിയില്‍ കാമുകിയെ മൃഗീയമായി കൊലപ്പെടുത്തി 46കാരന്‍. 25കാരിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളുകയായിരുന്നു. രക്തത്തില്‍ കുളിച്ച യുവാവിനെ കണ്ടാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുന്നത്. എറിക് ഫ്രാന്‍സിസ്‌കോ എന്ന എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ് എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ സംഭവ ദിവസം വഴക്കുകൂടിയിരുന്നു. ഇന്‍ഗ്രിത് തന്നെ ശരീരത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു എന്ന് എറിക് പോലീസിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് എറികിന്‍റെ മൊഴി അവിശ്വസനീയമായിരുന്നു എന്ന് പോലീസ് പറയുന്നു.
ഒരിക്കല്‍ കൂടി തന്റെ ശരീരത്തില്‍ കത്തി കുത്തിയിറക്കാന്‍ ഇന്‍ഗ്രിതിനോട് എറിക് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കാമുകിയെ കുത്തിയത്. പിന്നീട് കത്തി പിടിച്ച് വാങ്ങി ഇന്‍ഗ്രിതിനെ ക്രൂരമായി മുറിവേല്‍പ്പിച്ചു എന്നും കഴുത്തറുത്ത് കൊലപ്പെടുത്തി എന്നും എറിക് പോലീസിന് മൊഴി നല്‍കി. യുവതി മരിച്ച് എന്ന് ഉറപ്പായതോടെ ശരീരം വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി. മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ പലയിടങ്ങളില്‍ വിതറി. കണ്ണും, ആന്തരിക അവയവങ്ങളും ചൂഴ്‌ന്നെടുത്ത് അപ്പര്‍ട്ട്‌മെന്റിന്‍റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു.
