കാമുകിയെ കാമുകന്‍ കൊന്ന് തിന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കാമുകിയെ കാമുകന്‍ കൊന്ന് തിന്നു.

വാഷിങ്ടണ്‍: കാമുകന്‍, കാമുകിയെ കൊന്ന് തിന്നു. മാത്യു വില്യംസ് എന്ന യുവാവ് കാമുകി കെറി യെമ്മിന് കൊന്നു തിന്നുന്നത് കണ്ടെന്നാണ് മാഡി മൈല്‍സ് എന്ന യുവതി പോലീസിനെ അറിയിച്ചത്. ഹോട്ടല്‍ മുറി പരിശോധിച്ച പോലീസ് യുവതിയുടെയും യുവാവിന്റേയും മൃതേദഹം കണ്ടെടുത്തു. കരച്ചില്‍ കേട്ടാണ് കമിതാക്കള്‍ താമസിച്ചിരുന്ന മുറിയിലേക്ക് ചെന്ന് നോക്കിയതെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന യെമ്മയുടെ മൃതദേഹമാണ് കണ്ടത്. സമീപത്ത് തന്നെ വില്യംസും ഉണ്ടായിരുന്നു.

യുവതിയുടെ മൃതദേഹത്തിന്റെ മുഖം മുറിച്ച് തിന്നുന്നതായാണ് ഹോട്ടല്‍ ഉടമ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ അറിയിച്ച് തിരിച്ച് വരുമ്പോഴേക്കും യുവാവും മരിച്ച് കിടക്കുകയായിരുന്നു. കൊലയ്ക്ക് കാരണം വില്യംസ് ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വയലെന്‍സ് രംഗങ്ങള്‍ ടിവിയിലോ, സിനിമയിലോ കണ്ടാല്‍ ഇയാള്‍ അസ്വസ്ഥനാവുമായിരുന്നു. യെമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വില്യംസ് ചില കൊലപാതക ദൃശ്യങ്ങള്‍ കണ്ടിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതാവും കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

0Shares