കാമുകിക്ക് മുന്നില്‍ ആത്മഹത്യാ പ്രകടനം: യുവാവിന് ദാരുണാന്ത്യം.

  • Post category:news
  • Reading time:1 min read
You are currently viewing കാമുകിക്ക് മുന്നില്‍ ആത്മഹത്യാ പ്രകടനം: യുവാവിന് ദാരുണാന്ത്യം.

മുംബൈ: കഴുത്തില്‍ കരുക്കിട്ട് കാമുകിക്ക് മുന്നില്‍ ആത്മഹത്യ അഭിനയിച്ച യുവാവ് മരിച്ചു. മരണം അഭിനയിക്കാനായി സ്റ്റൂളില്‍ കയറി ഫാനില്‍ കുരുക്കുണ്ടാക്കി കഴുത്തില്‍ ഇടുന്നതിനിടെ അബദ്ധത്തില്‍ സ്റ്റൂള്‍ തെന്നിമാറിയാണ് അപകടമുണ്ടായത്. മുംബൈ സ്വദേശി സമിത് റാണെ (17) യാണ് മരിച്ചത്.

താന്‍ ഉപേക്ഷിച്ച് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിനു ശേഷം ആത്മഹത്യ അഭിനയിച്ചു കാണിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. റാണെയ്ക്ക് അപകടം സംഭവിച്ചു എന്ന് മനസ്സിലായതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുകളും വീട്ടുകാരുമെത്തി റാണെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

0Shares